അജൈവ മാലിന്യ സംസ്കരണം സുഗമമാക്കാന്‍ ഹരിതകര്‍മസേനയ്ക്കു പുതിയ വാഹനം
1595431
Sunday, September 28, 2025 7:23 AM IST
കുറുപ്പന്തറ: അജൈവ മാലിന്യ സംസ്കരണം സുഗമമാക്കാന്‍ മാഞ്ഞൂര്‍ പഞ്ചായത്ത് ഹരിതകര്‍മ സേനയ്ക്കു പുതിയ വാഹനം. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് നിര്‍വഹിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം 9,39,113 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രത്യുഷ സുര, ആന്‍സി സിബി, മഞ്ജു അനില്‍, മിനി സാബു, ആനിയമ്മ ജോസഫ്, എല്‍സമ്മ ബിജു, പഞ്ചായത്ത് സെക്രട്ടറി ഷീജാ ബീവി, അസി. സെക്രട്ടറി രതീഷ്, വിഇഒമാരായ ജിഷാമോള്‍, പ്രിന്ഷാദ്, ഹരിതകര്‍മ സേനാംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.