സി.എഫ് ചങ്ങനാശേരിയുടെ വികസനശില്പി: കെ.സി. ജോസഫ്
1595434
Sunday, September 28, 2025 7:23 AM IST
ചങ്ങനാശേരി: മുന്‍മന്ത്രി സി.എഫ്. തോമസ് ചങ്ങനാശേരിയുടെ വികസനശില്പിയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്. സി.എഫ്. തോമസിന്റെ അഞ്ചാം ചരമവാര്‍ഷിക സമ്മേളനം അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ സി.എഫ്. തോമസ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും കെ.സി. ജോസഫ് പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി മുഖ്യഅനുസ്മരണം നടത്തി. സി.എഫ്. തോമസ് പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വികസനത്തിന് മുന്‍തൂക്കം നല്‍കാതെ പണം ധൂര്‍ത്തടിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡയാലിസ് കിറ്റുകളുടെ വിതരണം പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം നിര്‍വഹിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജയ്സണ്‍ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, ജോസി സെബാസ്റ്റ്യന്‍, കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, പി.എസ്. രഘുറാം, ഡോ. അജീസ് ബെന്‍ മാത്യൂസ്, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, സിബി ചാമക്കാല, സി.ഡി. വത്സപ്പന്‍, മുബാഷ് ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.