എല്ലായിടത്തും ഏകാധിപതികളുടെ കാലമെന്ന് വി.ഡി. സതീശന്
1595412
Sunday, September 28, 2025 7:13 AM IST
കടുത്തുരുത്തി: ഇന്ത്യയുള്‍പ്പെടെ ലോകത്ത് എല്ലായിടത്തും ഏകാധിപതികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോട്ടയം മുന്‍ ഡിസിസി പ്രസിഡന്റ് തെക്കേടത്ത് ടി.ആര്. രാമന്‍പിള്ളയുടെ 17-ാമത് അനുസ്മരണ സമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. എല്ലാവരും അംഗീകരിച്ചിരുന്ന, ബഹുമാനിച്ചിരുന്ന, ഏവരെയും ചേര്‍ത്ത് നിര്‍ത്തിയിരുന്ന യഥാര്‍ഥ നേതാവായിരുന്നു ടി.ആര്. രാമന്‍പിള്ളയെന്ന് വി.ഡി. സതീശന് സ്മരിച്ചു.
കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ടി.ആര്. രാമന്‍പിള്ളയുടെ ഫോട്ടോ അനാച്ഛാദനം മുന്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി സിറിയക് ജോസഫ് അനുസ്മരണപ്രസംഗം നടത്തി.
മോന്‍സ് ജോസഫ് എംഎല്‍എ, ടോമി കല്ലാനി, ഫില്‍സണ്‍ മാത്യൂസ്, പി.എസ്. രഘുറാം, സുനു ജോര്‍ജ്, എം.എന്‍. ദിവാകരന് നായര്‍, ജോയി മണലേല്‍, ടോമി പ്രാലടി തുടങ്ങിയവര്‍ പ്രസംഗിച്ചു.