പത്തനാട്-താഴത്തുവടകര-ചിറക്കല്പ്പാറ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക്
1595437
Sunday, September 28, 2025 7:25 AM IST
കങ്ങഴ: പത്തനാട്- താഴത്തുവടകര-ചിറക്കല്പ്പാറ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് വെള്ളാവൂര്‍, കങ്ങഴ പഞ്ചായത്തംഗങ്ങളായ ഷിബു ഫിലിപ്പ്, എ.എം. മാത്യു ആനിത്തോട്ടം, സി.വി. തോമസുകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏഴു കോടിയുടെ നിർമാണം
2024-25 സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഏഴു കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മാണം നടക്കുന്നത്. താഴത്തുവടകര മുതല്‍ ചിറക്കല്പ്പാറ കടവ് വരെയുള്ള റോഡിനു വീതി കൂട്ടി സംരക്ഷണഭിത്തി നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒപ്പം ചിറക്കല്പ്പാറ പാലം നിര്‍മാണവും പുരോഗമിക്കുന്നു. 2022-23 സംസ്ഥാന ബജറ്റില്‍ 13 കോടി രൂപ അനുവദിച്ചാണ് പാലം നിര്‍മാണം നടക്കുന്നത്.
ഡോ. എന്‍.ജയരാജ്
ഗവൺമെന്റ് ചീഫ് വിപ്പ്