മറവൻതുരുത്തിൽ നിലംനികത്തൽ വ്യാപകം
1595733
Monday, September 29, 2025 7:10 AM IST
തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിൽ അനധികൃതമായി നിലംനികത്തൽ വ്യാപകമാകുന്നു. അവധി ദിനങ്ങളുടെ മറവിലാണ് നിലംനികത്തൽ നടന്നുവരുന്നത്. പഞ്ചായത്തിൽ വർഷങ്ങളായി തരിശുകിടക്കുന്ന പേരേപ്പറമ്പ് കരിയിൽ പാടശേഖരം പൂഴിമണ്ണും കെട്ടിടവേസ്റ്റും കൊണ്ടുവന്നു നികത്തിവരികയാണ്.
ഏക്കർകണക്കിന് പാടശേഖരം വാങ്ങി നിയമങ്ങൾ കാറ്റിൽ പറത്തിയാണ് നികത്തുന്നത്. ഇതിനകം 50 സെന്റോളം നിലം നികത്തിക്കഴിഞ്ഞു. അധികൃതരുടെ ഒത്താശയോടെയാണ് നിലം നികത്തുന്നതെന്ന് ആരോപണമുണ്ട്.
നിലംനികത്തി വലിയ ചെടികൾ നട്ടുവ ളർത്തി തരംമാറ്റി വിൽപ്പന നടത്തുന്ന സംഘമാണ് നിലംനികത്തലിനു പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. അനധികൃതമായി നിലം നികത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.