സി.എഫ്. തോമസ് സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃക: അപു ജോണ്‍ ജോസഫ്
1595741
Monday, September 29, 2025 7:23 AM IST
ചങ്ങനാശേരി: അന്തരിച്ച മുന്‍ എംഎല്‍എ സി.എഫ്. തോമസ്, സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയും ചങ്ങനാശേരിയുടെ വികസന നായകനുമാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്.
കേരള യൂത്ത് ഫ്രണ്ട് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെത്തിപ്പുഴ രക്ഷാഭവനില്‍ സംഘടിപ്പിച്ച സി.എഫ്. തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരിയുടെ സമഗ്ര വളര്‍ച്ചയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്നും അപു പറഞ്ഞു.
യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജസ്റ്റിന് പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി അനുസ്മരണ പ്രഭാഷണം നടത്തി.
സി.ഡി. വത്സപ്പന്‍, അഡ്വ. ചെറിയാന് ചാക്കോ, ജോര്‍ജുകുട്ടി മാപ്പിളശേരി, മിനി വിജയകുമാര്‍, ബിനു മൂലയില്‍, കെ.എ. തോമസ്, സബീഷ് നെടുംപറമ്പില്‍,
വിനു ജോബ്, വര്‍ഗീസ് വാരിക്കാടന്‍, അഭിലാഷ് കൊച്ചുപറമ്പ്, സച്ചിന് സാജന്, ജോണിച്ചന് കൂട്ടുമ്മേൽക്കാട്ടില്, ബെന്‍സണ്‍ മഠത്തില്‍പ്പറമ്പില്‍, ജോര്‍ജി തേവലക്കര, ഡാമിച്ചന് കളത്തിപ്പറമ്പില്‍, സിറിൾ കൈലാത്ത് എന്നിവര്‍ പ്രസംഗിച്ചു.