പാലാ നഗരസഭയിൽ മാലിന്യസംസ്കരണ ബോധവത്കരണം
1595196
Sunday, September 28, 2025 2:58 AM IST
പാലാ: സ്വച്ഛതാ ഹി സേവാ കാമ്പയിനോടനുബന്ധിച്ച് പാലാ നഗരസഭയില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ തുടര്‍ച്ചയായി വ്യാപാരസ്ഥാപനങ്ങളില്‍ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും പിഴശിക്ഷയും സംബന്ധിച്ച് നഗരസഭ തയാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തു. പാലാ മാര്‍ക്കറ്റ് റോഡിലാണ് ഇന്നലെ ശുചീകരണയജ്ഞം നടന്നത്.
പാലാ നഗരസഭയോടൊപ്പം സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ എന്‍എസ്എസ് യൂണിറ്റും സെന്റ് തോമസ് ഹൈസ്കൂളിലെ എന്‍സിസി കേഡറ്റും ജനറല്‍ ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥരും യജ്ഞത്തിന്റെ ഭാഗമായി.
ശുചീകരണ പരിപാടി നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ സി.ജി.അനീഷ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ അലക്സ് ജോസഫ്,
നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, പി.ജി. ഉമേഷിത, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 29ന് ശുചിത്വറാലി സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.