പാലാ രൂപത ബേസ് അപ്രേം നസ്രാണി ദയ്റ അടുത്തറിഞ്ഞ് യുവജനങ്ങള്‍
1595197
Sunday, September 28, 2025 2:58 AM IST
പാലാ: പാലാ രൂപതയുടെ ബേസ് അപ്രേം നസ്രാണി ദയ്റ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങള്‍. എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് യുവജനങ്ങള്‍ പുരാതന സുറിയാനി ദയ്റ സന്ദര്‍ശിക്കുകയും ആശ്രമജീവിതം അടുത്തറിയുകയും ചെയ്തത്.
വിശുദ്ധ ബൈബിള്‍, വിശുദ്ധ കുര്‍ബാന, സുറിയാനി ഭാഷ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷനുകളും യാമനമസ്കാരങ്ങളും ദയ്റ ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. അഗസ്റ്റിന് കണ്ടത്തിക്കുടിലില്‍, ഫാ. ജോര്‍ജ് പൊന്നംവരിക്കയില്‍ എന്നിവര്‍ നയിച്ചു. എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, സെക്രട്ടറി ബെനിസണ്‍ സണ്ണി, ബിയോ ബെന്നി എന്നിവര്‍ നേതൃത്വം നല്കി.