എലിവാലി-കാവുംകണ്ടം റോഡ് : കുഴിയടയ്ക്കുന്നതിന്റെ പേരില്‍ തട്ടിക്കൂട്ട് നന്നാക്കല്‍
1595198
Sunday, September 28, 2025 2:58 AM IST
എലിവാലി: കുരിശുപള്ളി ജംഗ്ഷന് - കാവുംകണ്ടം പിഡബ്ല്യുഡി റോഡില്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഭാഗത്ത് തട്ടിക്കൂട്ട് നന്നാക്കല്‍ എന്ന് ആക്ഷേപം. മണ്ണിടിഞ്ഞും ഒഴുകിയും എത്തിയ കുഴികളില്‍ മെറ്റലും പാറപ്പൊടിയും ചേര്‍ത്ത മിശ്രിതം ഇട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആരോപിച്ചു.
ഇതിനു മുകളില്‍ ടാര്‍ ചെയ്യാത്തതിനാല്‍ മഴയില്‍ മെറ്റല്‍ ഒഴുകി മാറിയ നിലയിലാണ്. ഇത് മൂലം യാത്രാ ദുരിതം ഏറിയിരിക്കുകയാണ്. മലങ്കര കുടിവെള്ളപദ്ധതിയുടെ ഭാഗമായി റോഡിന്റെ ഒരു വശം കുഴിച്ച നിലയിലുമാണ്. വര്‍ക്ക് പ്രോഗ്രസ് ബോര്‍ഡ് വച്ച് ജനങ്ങളുടെ ചെലവില്‍ നടത്തുന്ന ഈ പൊടിയിടീലിനെതിരേ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സുനുമോന്‍ ജേക്കബിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും പൊതുമരാമത്ത് അധികൃതര്‍, ബന്ധപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
കോണ്‍ട്രാക്ടർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യവും ഉയര്‍ന്നു. നടപടിയില്ലെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ സമരപരിപാടികള്‍ നടത്താനാണ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി തീരുമാനം.