വിദ്യാർഥികൾ ബസ് സ്റ്റാൻഡ് വൃത്തിയാക്കി
1595200
Sunday, September 28, 2025 2:58 AM IST
എരുമേലി: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം വിദ്യാർഥികൾ എരുമേലിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. യൂണിറ്റിന്റെ ക്യാമ്പിനോടനുബന്ധിച്ചു നടന്ന ശുചീകരണത്തിന് വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ബസ് ജീവനക്കാരും പങ്കെടുത്തു.
കെഎസ്ആർടിസി സെന്റർ ചാർജ് ഓഫീസർ ഷാജി കെ. പാലക്കാട്, അധ്യാപകൻ ഡോ. ഡൊമിനിക് സാവിയോ, സ്കൗട്ട് മാസ്റ്റർ അരുൺ പോൾ, ഗൈഡ് ക്യാപ്റ്റൻ ആൻ സോഫിയ എന്നിവർ നേതൃത്വം നൽകി.