മികച്ച പഞ്ചായത്തംഗത്തിനുള്ള അവാർഡ് റിജോ വാളാന്തറയ്ക്ക്
1595203
Sunday, September 28, 2025 2:58 AM IST
കാഞ്ഞിരപ്പള്ളി: റോട്ടറി ക്ലബ് ഏർപ്പെടുത്തിയ മികച്ച ഗ്രാമപഞ്ചായത്തംഗത്തിനുള്ള അവാർഡ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജോ വാളാന്തറയ്ക്ക്.
ചങ്ങനാശേരിയിൽ നടന്ന ചടങ്ങിൽ 25000 രൂപയും ഫലകവും ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് സമ്മാനിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 19ാം വാർഡംഗമായ റിജോ വാളാന്തറ കഴിഞ്ഞ 10 വർഷക്കാലമായി പഞ്ചായത്തംഗമെന്ന നിലയിലും പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്.
വ്യത്യസ്തങ്ങളായ വികസന പദ്ധതികൾ നടപ്പാക്കാനായി എന്നതാണ് റിജോയെ അവാർഡിനായി തെരഞ്ഞെടുക്കാൻ കാരണം.