എയിംസ് സംസ്ഥാനത്തിനു നഷ്ടപ്പെടുത്തരുത്: സ്റ്റീഫൻ ജോർജ്
1595204
Sunday, September 28, 2025 2:58 AM IST
കോട്ടയം: രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി എയിംസ് സംസ്ഥാനത്തിനു നഷ്ടപ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്.
കെഎസ്സി -എം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍ അധ്യക്ഷതവഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. ബിനില്‍ വാവേലി, അമല്‍ ചാമക്കാല, ജേക്കബ് ഷൈന്‍, ഡൈനോ കുളത്തൂര്‍, വിനയ് വര്‍ഗീസ്, ടോം പുളിച്ചുമാക്കില് എന്നിവര്‍ പ്രസംഗിച്ചു.