ആറ്റിൽ വീണു മരിച്ചു
1595205
Sunday, September 28, 2025 2:58 AM IST
പൂവന്തുരുത്ത്: കൊല്ലാട്, കളത്തില്‍ക്കടവ് പാലത്തില്‍നിന്നു കൊടൂരാറ്റിലേക്ക് വീണ വയോധികനെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പൂവന്തുരുത്ത്, പുത്തന്‍പറമ്പില്‍ കേശവന്(75) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് പാലത്തില്‍ നിന്നും ഒരാള്‍ ആറ്റിലേക്ക് വീഴുന്നത് കണ്ട നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്സിലും, ഈസ്റ്റ് പോലീസിലും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ സമീപത്ത് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഭാര്യ: രോഹിണി. മക്കള്‍: ലത, ലേഖ, കല. മരുമക്കള്‍: രാജന്,പള്ളം, രമേശന്, മുണ്ടക്കയം, പ്രകാശ്, നാട്ടകം. സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.