ജി. സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് ബാനർ
1595207
Sunday, September 28, 2025 2:58 AM IST
ചേന്നാട്: എൻഎസ്എസ് കരയോഗം ഓഫീസിനു മുൻപിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ബനാർ പ്രത്യക്ഷപ്പെട്ടു.
അയ്യപ്പവിശ്വാസികളായ സമുദായാംഗങ്ങളെ പിന്നിൽനിന്ന് കുത്തി വഞ്ചിച്ച് പിണറായി വിജയന് പാദസേവ ചെയ്യുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാജിവയ്ക്കുക എന്നാണ് പോസ്റ്ററിൽ. ഇതേസമയം കരയോഗം ഭാരവാഹികൾ സംഭവം അറിഞ്ഞില്ലെന്നാണ് പറയുന്നത്.