ആഗോള അയ്യപ്പസംഗമം, പഞ്ചായത്ത് വികസനസദസ്: നിലപാട് വിശദീകരിച്ച് യുഡിഎഫ് യോഗം
1595210
Sunday, September 28, 2025 2:59 AM IST
കോട്ടയം: ആഗോളഅയ്യപ്പസംഗമം, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസനസദസ് അടക്കമുള്ള സര്‍ക്കാര്‍ നടപടികളില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കി യുഡിഎഫിന്റെ വിശദീകരണ യോഗം ജനപങ്കാളിത്തത്തില്‍ സമ്പന്നമായി.
ഇന്നലെ വൈകുന്നേരം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചേര്‍ന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
ആചാരലംഘനം നടത്തി ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കൂട്ടുനില്‍ക്കുകയും ഇതില്‍ പ്രതിഷേധിച്ച് നാമജപ ഘോഷയാത്ര നടത്തിവര്ക്കെതിരേ കേസെടുക്കുകയും ചെയ്തു മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇപ്പോള്‍ കപട അയ്യപ്പഭക്തിയാണെന്നും വിശ്വാസികളെ കൂട്ടുപിടിച്ച് നാല് വോട്ടു നേടാനുള്ള ശ്രമമാണ് അയപ്പസംഗമത്തിലൂടെ നടന്നതെന്നും എന്നാല്‍, ജനങ്ങള്‍ പഴയ കാര്യങ്ങളൊന്നു മറന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ തിരികെ വരുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, നേതാക്കളായ കെ.സി. ജോസഫ്, ജോയി ഏബ്രഹാം, സലിം പി. മാത്യു, അസീസ് ബഡായി, ടി.സി. അരുണ്‍, തമ്പി ചന്ദ്രന്, സജി നാഗമ്പടം, ടോമി വേദഗിരി, നിബു ഏബ്രഹാം, സാജു എം. ഫിലിപ്പ്, ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുര്യന് ജോയി, ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലംപള്ളി, തോമസ് കല്ലാടന്‍, ജി. ഗോപകുമാര്‍, എം.പി. ജോസഫ്, പി.എ. സലിം, ജോസി സെബാസ്റ്റ്യന്‍, എം.പി. സന്തോഷ്കുമാര്‍, ജയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഡിഎഫിന്റെ ത്രിതല പഞ്ചായത്തംഗങ്ങള്‍, നിയോജക മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.