ബൈക്ക് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു
1593821
Monday, September 22, 2025 10:49 PM IST
പുതുക്കാട് : ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു. ചാക്കോച്ചിറ കുറുമാലി കരുവാന്‍ രാജന് (54) ആണ് മരിച്ചത്. കഴിഞ്ഞ 14ന് രാവിലെ പുതുക്കാട് മുപ്ലിയം റോഡിന് സമീപത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രാജനെ തൃശൂരിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: വാസന്തി. മകന്: ശരണരാജ്.