ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ര്‍ ത​ട്ടി​യ​തി​നെതു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ കാ​ര്‍ യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രു പ്ര​തികൂ​ടി അ​റ​സ്റ്റി​ല്‍. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ സ്വ​ദേ​ശി വ​ഞ്ചി​പ്പുര വീ​ട്ടി​ല്‍ ആ​ന്‍​സ​നെ‍(32)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ണ​ത്തു​കു​ന്നി​ൽ പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി കൊ​ട്ടി​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സി​ദ്ദി​ഖി​ന്‍റെ ബ​ന്ധു​വി​ന്‍റെ കാ​റി​ല്‍ ആ​ളൂ​ര്‍ മു​രി​യാ​ട് ഉ​ള്ളാ​ട്ടി​ക്കു​ളം​വീ​ട്ടി​ല്‍ മി​ല്‍​ജോ​(29)യു​ടെ കാ​ര്‍ ത​ട്ടി​യ​തു ചോ​ദ്യംചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ല്‍ സി​ദ്ധി​ഖി​നെയും കൂ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഈ ​കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ മി​ല്‍​ജോ, മ​റ്റ് പ്ര​തി​ക​ളാ​യ കൊ​റ്റ​നെ​ല്ലൂ​ര്‍ കു​തി​ര​ത്ത​ടം സ്വ​ദേ​ശി വേ​ലം​പ​റ​മ്പി​ല്‍​ അ​ബ്ദു​ള്‍ ഷാ​ഹി​ദ്, കൊ​റ്റ​നെ​ല്ലൂ​ര്‍​പ​ട്ടേ​പ്പാ​ടം സ്വ​ദേ​ശി തൈപ്പ​റ​മ്പി​ല്‍ നി​ഖി​ല്‍ എ​ന്നി​വ​രെ മു​മ്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ന്‍​സ​ന്‍ കാ​ട്ടൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍​ പ​രി​ധി​ക​ളി​ലാ​യി നാ​ല് ക്രി​മി​ന​ല്‍​കേസി​ലെ പ്ര​തി​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ കെ.​ജെ ജി​നേ​ഷ്, എ​സ്ഐ പി.​ആ​ര്‍. ദി​നേ​ഷ്കു​മാ​ര്‍, ജി​എ​സ്ഐ​ടി​പി പ്രീ​ജു, പി.​ജി. ഗോ​പ​കു​മാ​ര്‍, എം.​ആ​ര്‍ ര​ഞ്ജി​ത്ത്, എം.​എം. ഷാ​ബു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്.