ജയരാജ് വാര്യർക്ക് നിറവ് പ്രതിഭ പുരസ്കാരം
1594548
Thursday, September 25, 2025 1:59 AM IST
ചാലക്കുടി: ജയരാജ് വാര്യർക്ക് 2025ലെ നിറവ് പ്രതിഭ പുരസ്കാരം സമ്മാനിക്കും. ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ ഷാജു, ജിനേഷ് എന്നിവരുടെ സ്മരണാർഥം 25,000 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ രണ്ടിന് സമർപ്പിക്കും.
ഒക്ടോബർ 1, 2 തീയതികളിൽ വി.ആർ. പുരം കമ്യൂണിറ്റി ഹാൾ, ഗവ. ഹയർസെക്കഡറി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി നിറവ് ഗ്രാമോത്സവം സംഘടിപ്പിക്കും
ഭാരവാഹികളായി ഷിബു വാലപ്പൻ - ചെയർമാൻ, ആലീസ് ഷിബു, ദേവസി പാറേക്കാടൻ, ഇന്ദിര ബാബു, പോൾസി ബാബു- വൈസ് ചെയർമാൻമാർ, ഷാജി മഠത്തിപറമ്പിൽ - ജനറൽ കൺവീനർ, ഡോ. ലിന്റോ ആലപ്പാട്ട് ചീഫ് കോ-ഓർഡിനേറ്റർ, സജിലേഷ് ബാലൻ - ട്രഷറർഎന്നിവരെ തെരഞ്ഞെടുത്തു.