സെന്റ് ജെയിംസിൽ ഔഷധ ഉദ്യോഗമേള 2025
1594542
Thursday, September 25, 2025 1:59 AM IST
ചാലക്കുടി: ഇന്ത്യൻ ഫാർമസി ഗ്രാജുവേറ്റ് അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചും സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസും സംയുക്തമായി ഫാർമ മെഗാ ജോബ് ഫെയർ ‘ഔഷധ ഉദ്യോഗമേള 2025’ നടത്തി.
ഫാർമസി രംഗത്തെ മൾട്ടി നാഷണൽ കമ്പനികൾ,സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽസ്, ചെയിൻ ഫാർമസി എന്നിവർ പങ്കെടുത്തു. ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ഷൻ, ക്വാളിറ്റി കൺട്രോൾ, റിസർച്ച് ആൻ്് ഡെവലപ്മെന്റ്, ന്യൂട്രാ സ്യൂട്ടിക്കൽ എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ മേളയിൽ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും അഞ്ഞൂറോളം ഫാർമസി ഉദ്യോഗാർഥികൾ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
മുൻ ഡ്രഗ്സ് കൺട്രോളർ പി.എം. ജയൻ അധ്യക്ഷതവഹിച്ചു. സെന്റ്് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് ഡയറക്ടർ റവ.ഡോ. ആന്റു ആലപ്പാടൻ അനുഗ്രഹപ്രഭാഷണംനടത്തി.
അസോ.ഡയറക്ടർ ഫാ. സോജോ കണ്ണമ്പുഴ, വി.ജെ. ജോജി , സ്മിത കെ.നായർ, പ്രിൻസിപ്പൽ ഡോ.കെ. കൃഷ്ണകുമാർ ജി.ദിലീപ് എന്നിവർ പ്രസംഗിച്ചു.