കെപിഎസ്ടിഎ യാത്രയ്ക്ക് സ്വീകരണംനൽകി
1594380
Wednesday, September 24, 2025 7:42 AM IST
കൊടുങ്ങല്ലൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസർഗോഡു മുതൽ തിരുവനന്തപുരംവരെ നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്രയ്ക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണംനൽകി.
സ്വീകരണ യോഗവും പൊതുസമ്മേളനവും സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ ഇ.എസ്. സാബു അധ്യക്ഷതവഹിച്ചു.
കെപിസിസി വക്താവ് പി.കെ. നൗഷാദ് അലി മുഖ്യപ്രഭാഷണംനടത്തി. ജാഥാക്യാപ്റ്റൻ കെ. അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, അനിൽ വട്ടപ്പാറ, ഡിസിസി ജനറൽ സെക്രട്ടറി ടി.എം. നാസർ എന്നിവർ പ്രസംഗിച്ചു.