പൊതുമ്പുചിറയോരം നാടിനു സമര്‍പ്പിച്ചു
1594382
Wednesday, September 24, 2025 7:42 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം മന്ത്രി ആര്. ബിന്ദു നാടിനു സമര്‍പ്പിച്ചു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി. സംസ്ഥാന ടൂറിസം വകുപ്പ് അമ്പതുലക്ഷം രൂപയും ഇരിങ്ങാലക്കുട എംഎല്‍എയുടെ വികസനനിധിയില്നിന്നു 25 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിന്റെ 21 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് പൊതുമ്പുചിറയോരം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതി പ്രദേശത്തേക്കുള്ള ആമ്പിപ്പാടം-പൊതുമ്പുചിറ റോഡ് എംഎല്‍എ ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചിരുന്നു.
മൂന്നുഘട്ടങ്ങളിലായാണ് നിര്‍മാണം. പൂര്‍ത്തിയായ ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. പ്രശാന്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, തൃശൂര്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.