കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്പെഷല്‍ കണ്വന്ഷന്
1594776
Friday, September 26, 2025 1:53 AM IST
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ സമസ്തമേഖലകളിലും സമ്പൂര്‍ണപരാജയമാണെന്ന് കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്പെഷല്‍ കണ്വന്ഷന്. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന സ്പെഷല്‍ കണ്വന്ഷന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അപൂ ജോണ്‍ ജോസഫ് മുഖ്യ അതിഥിയായിരുന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയര്മാന് എംപി പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ഉന്നതാ അധികാര സമിതി അംഗം ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ഗോപുരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, ജോസ് ചെമ്പകശേരി, ഉണ്ണി വിയ്യൂര്‍, ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റിയംഗം സതീഷ് കാട്ടൂര്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്് ജോബി ആലപ്പാട്ട് ഭാരവാഹികളായ മാഗി വിന്‍സെന്റ്്, എം.എസ്. ശ്രീധരന്, എ കെ ജോസ്, എബിന് വെള്ളാനിക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.