യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
1594376
Wednesday, September 24, 2025 7:42 AM IST
കൊടുങ്ങല്ലൂർ: യുവാവിനെ ഹെൽമറ്റുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാര സ്വദേശി പാറശേരി വീട്ടിൽ രമേഷി(24) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് കാര ബീച്ച് റോഡിൽ പെരിങ്ങാട്ടുവീട്ടിൽ ദേവരാജിനു(21)നേരേയാണ് ആക്രമണം. പ്രതിയുടെ വാഹനത്തിനെതിരേ വാഹനം ഓടിച്ചുവന്നെന്ന കാരണത്താലാണ് ദേവരാജിനെ കൈകൊണ്ടും ഹെൽമെറ്റ് കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
രമേഷ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ സിഐ ബി.കെ. അരുൺ, എസ്ഐ മാരായ കെ. സാലിം, കെ.ജി. സജിൽ, സിപിഒ പി. ഗില്‍ബർട്ട് ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.