നെല്ലായി - വയലൂര് റോഡ് നവീകരണത്തിനു തുടക്കം
1594545
Thursday, September 25, 2025 1:59 AM IST
കൊടകര: പറപ്പൂക്കര പഞ്ചായത്തില്‍ നെല്ലായി - വൈലൂര്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പടുത്തി 30 ലക്ഷം ചെലവിലാണ് നവീകരണം. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. കെ. ശൈലജ , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.സി. പ്രദീപ്, അംഗം എ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.