യുവതിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
1594096
Tuesday, September 23, 2025 11:13 PM IST
വടക്കാഞ്ചേരി: യുവതിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വരവൂർ പിലാക്കാട് സ്വദേ ശിഗോവിന്ദൻ - ഉഷ ദമ്പതികളുടെ മകൾ ഗ്രീഷ്മയെ (24) ആണ് വരവൂർ മഞ്ഞച്ചിറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കാഞ്ചേരി ഫയർഫോഴ്സെത്തി മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തു.
കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ ഗ്രീഷ്മയുടെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാരാമെഡിക്കൽ വിദ്യാർഥിനിയാണ് ഗ്രീഷ്മ.