അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു
1594777
Friday, September 26, 2025 1:53 AM IST
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ 71-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നാടിനു സമര്‍പ്പിച്ചു. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 250000 രൂപയില്‍ നിന്നുമാണ് അങ്കണവാടി പണികഴിപ്പിച്ചത്.
കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ടി.വി. ലത അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദീന്, അങ്കണവാടി വര്‍ക്കര്‍ കല്യാണി എന്നിവര്‍ സംസാരിച്ചു.