അതിരപ്പിള്ളി യാത്രിനിവാസ് മൂന്നാംഘട്ട നിർമാണം: രണ്ടുകോടിയുടെ ഭരണാനുമതി
1594549
Thursday, September 25, 2025 1:59 AM IST
ചാലക്കുടി: അതിരപ്പിള്ളി യാത്രിനിവാസ് മൂന്നാംഘട്ട നിർമാണപ്രവൃത്തിക്കു രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
എലവേഷൻ പ്രവൃത്തികൾ, റൂഫിംഗ്, ലാൻഡ് സ്കേപ്പിംഗ്, ഇന്റീരിയർ പ്രവൃത്തികൾ, അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തേ രണ്ടു ഘട്ടങ്ങളിലായി അനുവദിച്ചിരുന്ന 10 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്. വിനോദസഞ്ചാരവകുപ്പിനാണ് പ്രവൃത്തിയുടെ നിർവഹണച്ചുമതല.
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, വാൽപ്പാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വരുന്ന അതിഥികൾക്കു മികച്ച താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നിർമാണം ഉടൻ പൂർത്തിയാക്കി തുറന്നുനൽകുമെന്നും എംഎൽഎ അറിയിച്ചു.