സ്കൂട്ടർ മോഷണം: പ്രതി പിടിയിൽ
1594388
Wednesday, September 24, 2025 7:42 AM IST
തൃശൂർ: സ്വകാര്യആശുപത്രിയിലെ പാർക്കിംഗ് വളപ്പിൽനിന്നു സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി തെരുവത്ത് ഫംസീർ(36) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞമാസം മൂന്നിനു പാലക്കാട് കണ്ണന്പ്ര സ്വദേശിയുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഫംസീറിനെതിരേ ഒന്‍പതു കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്ഐമാരായ ബിപിൻ പി. നായർ, സിപിഒമാരായ സൂരജ്, അജ്മൽ, രതീഷ്, സാഗോക് ടീമംഗങ്ങളായ എസ്സിപിഒ സജി ചന്ദ്രൻ, സിപിഒമാരായ സിംസണ്‍, നൈജോണ്‍, അരുണ്‍ എന്നിവരാണുണ്ടായിരുന്നത്.