ജില്ലാ ക്ഷീരസംഗമത്തിനു വെള്ളാങ്കല്ലൂരിൽ തുടക്കം
1594551
Thursday, September 25, 2025 1:59 AM IST
ഇരിങ്ങാലക്കുട: ജില്ലാ ക്ഷീരസംഗമത്തിനു ക്ഷീരതരംഗം സാംസ്കാരിക ഘോഷയാത്രയോടെ തുടക്കംകുറിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് പതാക ഉയർത്തി. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറന്പിൽ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പ്രസന്ന അനിൽകുമാർ, വെള്ളാങ്കല്ലൂർ ക്ഷീര സഹകരണസംഘം പ്രസിഡന്റ് ടി.എ. ഹുസൈൻ എന്നിവർ സംസാരിച്ചു.
ഇന്നു രാവിലെ 10നു നടക്കുന്ന ക്ഷീരപഥം ഡയറി എക്സ്പോ വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷീരസമൃദ്ധി സെമിനാർ പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്യും. പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിദ്യാധരൻ അധ്യക്ഷത വഹിക്കും.
പാലുത്പന്നനിർമാണ പരിശീലനപരിപാടി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തന്പി ഉദ്ഘാടനം ചെയ്യും. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്കു രണ്ടിനു ക്ഷീരസംഘം ജീവനക്കാർക്കുള്ള ഡയറി ക്വിസ് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.എം. പ്രേമവൽസൻ അധ്യക്ഷത വഹിക്കും.
3.30നു നടക്കുന്ന ക്ഷീരകർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചിനു നടക്കുന്ന സാംസ്കാരികസായാഹ്നം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്യും.