മതിലകത്ത് പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങും
1594385
Wednesday, September 24, 2025 7:42 AM IST
കയ്പമംഗലം: മതിലകത്ത് പൈപ്പ് പൊട്ടി. ഇന്ന് കുടിവെള്ളം മുടങ്ങും. നാട്ടിക ഫര്‍ക്ക ശുദ്ധജലവിതരണ പദ്ധതിയിലൂടെ തീരദേശ പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്ന 400 എംഎം പ്രിമോ പൈപ്പാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മതിലകം പള്ളിവളവിന് വടക്കുഭാഗത്തുവച്ച് പൊട്ടിയത്. വന്‍ തോതില്‍ വെള്ളം ചോര്‍ന്നതിനെത്തുടര്‍ന്ന് പരിസരത്തെ വീടുകളിലേയ്ക്കും വെള്ളം കയറിയിട്ടുണ്ട്. പെെപ്പ് പൊട്ടിയതോടെ ചെന്ത്രാപ്പിന്നി സിവി സെന്റര്‍ മുതല്‍ തെക്കോട്ട് പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. റിപ്പയറിംഗ് നടത്തി വിതരണം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.
പൈപ്പ് പൊട്ടിയതിനാല്‍ കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകളില്‍ ഇന്ന് കുടിവെള്ള വിതരണം ഉണ്ടാകില്ലെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതർ അറിയിച്ചു.