സ്കൂട്ടർ അപകടത്തിൽപെട്ട് പരിക്കേറ്റ യുവാവ് മരിച്ചു
1594098
Tuesday, September 23, 2025 11:13 PM IST
കൈപ്പറമ്പ്: ഏഴാംകല്ലിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
ചൊവ്വല്ലൂർ സ്വദേശി അക്ഷയ് (20) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30 ഓടെ കൈപ്പറമ്പ് ഏഴാംകല്ല് വെച്ച് അക്ഷയ് ഓടിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.
റോഡിൽ പരിക്കേറ്റ്കിടന്ന അക്ഷയിനെ വഴിയാത്രക്കാർ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അയ്യപ്പത്ത് നെപ്പൻസ് ലൈനിലെ എറത്ത് ഷാജിയുടെ മകൻ ആണ് അക്ഷയ്. അമ്മ: ലിജി (മഴുവഞ്ചേരി സ്വദേശിയാണ്.) സഹോദരി: അമീഷ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീ രത്ത് നടക്കും.