വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1594675
Thursday, September 25, 2025 10:37 PM IST
പെരുന്പടപ്പ്: സ്ക്കൂട്ടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മമരിച്ചു. ഹരിതകർമ്മ സേനപ്രവർത്തകയും ചന്തപ്പടി രാധാകൃഷ്ണന്റെ ഭാര്യയുമായ ദേവകി (48) ആണ് മരിച്ചത്.
സ്ക്കൂട്ടിയിൽ യാത്ര ചെയ്യവേ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പോലീസ് നടപടി ക്കുശേഷം സംസ്ക്കാരം നടത്തി.