ദേവാലയങ്ങളിൽ തിരുനാൾ
1594780
Friday, September 26, 2025 1:53 AM IST
പോട്ട ചെറുപുഷപം ദേവാലയം
പോട്ട: ചെറുപുഷ്പ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യ യുടെ ഊട്ടുനേർച്ച തിരുനാളിന് വികാരി ഫാ.ടോം മാളിയേക്കൽ കൊടി ഉയർത്തി. സഹ. വികാരി ഫാ. റൈസൻ തട്ടിൽ സഹകാർമികത്വം വഹിച്ചു.
റോസറി ഹില്‍
ആശ്രമത്തില്‍
വെള്ളിക്കുളങ്ങര: കൊടുങ്ങ റോസറി ഹില്‍ ആശ്രമത്തില്‍ കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാളിനു കൊടിയേറി. ആശ്രമം സുപ്പീരിയര്‍ ഫാ.തോമസ് തടത്തിമാക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ഷിബു നെല്ലിശേരി കാര്‍മികത്വം വഹിച്ചു.
പ്രധാന തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് വെള്ളാഞ്ചിറ പള്ളി വികാരി ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
റവ.ഡോ.ബിനോയ് നെരേപ്പറമ്പില്‍ സന്ദേശം നല്‍കും.