ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1594442
Wednesday, September 24, 2025 10:40 PM IST
പുന്നയൂർകുളം: കോയന്പത്തൂരിൽ ബൈക്കപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടത്തൂർ ഒലിയിൽ വീട്ടിൽ രമേഷിന്റെ മകൻ അതുൽ (25)ആണ് മരിച്ചത്.
കോയന്പത്തൂരിൽ ജിം നേഷ്യം ട്രെയിനറായി ജോലി ചെയ്തിരുന്ന അതുൽ കഴിഞ്ഞ വെള്ളിയാഴ്ച ക്യാന്പിലേക്ക് പോകുന്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം സംഭവിച്ചത്.
കോയന്പത്തൂരിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അതുലിനെ വീട്ടുകാർ നാട്ടിൽകൊണ്ടുവന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തി വരുകെ യാണ് ഇന്നലെ മരണംസംഭവിച്ചത്.ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
മാതാവ്: പ്രമിത. സഹോദരി: ആദിത്യ.