ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മെഗാ തൊഴില്‍മേള നാളെ
1594774
Friday, September 26, 2025 1:53 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ്് എക്സ്ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ചു മെഗാ തൊഴില്‍മേള നാളെ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിക്കും.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബി വെള്ളാനിക്കാരന്‍, സെന്റ്് ജോസഫ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സിസ്റ്റര്‍ ഫ്ലവററ്റ്, എംപ്ലോയ്മെന്റ്് ഓഫീസര്‍മാരായ ടി.ജി. ബിജു, കെ.എസ്. സനോജ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ആര്. അശോകന്, എം. ഷാജു ലോനപ്പന് എന്നിവര്‍ സംസാരിക്കും. മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഫൈനാന്‍സിംഗ്, ഓട്ടോ മൊബൈല്‍, ഹെല്‍ത്ത്, വിദ്യാഭ്യാസം, ഇന്‍ഷ്വറന്‍സ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍.
നാളെ രാവിലെ ഒമ്പതുമുതല്‍ കോളജില്‍ സ്പോട്ട് രജിസ്ട്രേഷന് നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ് കോളജില്‍ എത്തിച്ചേരണം. രണ്ടായിരത്തിലധികം ഒഴിവുകളിലേക് ഉദ്യോഗാര്‍ഥികള്‍ അവസരമുണ്ട്.