പീച്ചി ഡാമിൽനിന്നു വെള്ളം തുറന്നുവിട്ടു
1594536
Thursday, September 25, 2025 1:59 AM IST
പീച്ചി: ഡാം റിസർവോയറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാമിൽനിന്നു കെഎസ്ഇബിയുടെ ചെറുകിട വൈദ്യുതി ഉത്പാദനനിലയത്തിലെ റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നുവിട്ടു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് വെള്ളം തുറന്നുവിട്ടത്. 1.25 മെഗാവാട്ട് ഉത്പാദനശേഷിയുള്ളതാണ് പദ്ധതി.
കനാലിലൂടെ വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിൽ ഒരു മെഗാവാട്ട് വൈദ്യുതി വീതവും റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നുവിടുമ്പോൾ 1.25 മെഗാവാട്ട് വീതവും പ്രതിദിനം വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതുവഴി സാധിക്കും.