ജ്യൂസ് ഇല്ലെന്നു പറഞ്ഞതിനു ചായക്കട ഉടമയ്ക്കു മർദനം: മൂന്നു പേർ പിടിയിൽ
1594770
Friday, September 26, 2025 1:53 AM IST
പുന്നയൂർക്കുളം: ജ്യൂസ് ഇല്ലെന്നു പറഞ്ഞതിന് നാക്കോലയിലെ കടയിൽ കയറി ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ. അണ്ടത്തോട് സ്വദേശികളായ മധുരത്തായിൽ മെഹനാസ് (24), പുത്തൻ മാളിയേക്കൽ സയ്യിദ് ജഹാംഗിർ (23 ), പാലപ്പെട്ടി കിഴക്കോട്ട് വീട്ടിൽ സുഹൈൽ (23) എന്നിവരെയാണ് വടക്കേക്കാട് എസ്എച്ച് എം.കെ. രമേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മുവരും അണ്ടത്തോട് പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് അമീന്റെ നാക്കോലയിലെ കടയിലെത്തി ജ്യൂസ് ആവശ്യപ്പെട്ടു. ജ്യൂസ് ഇല്ലെന്നു പറഞ്ഞതിനെതുടർന്ന് കടയിൽ കയറി ഉടമയെ മർദിക്കുകയായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ പി.പി. ബാബു, പി.എ. സുധീർ, ജിതിൻ, രഞ്ജിത്ത്, റോഷൻ, രജിനീഷ്, നിഖിൽ, വിജീഷ്, റെജിൻ എന്നിവരുമുണ്ടായിരുന്നു.