അമലയിൽ പരിശീലന ശില്പശാല
1594768
Friday, September 26, 2025 1:53 AM IST
തൃശൂർ: അമല കാൻസർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്മോൾ ലബോറട്ടറി ആനിമൽ ഹാൻഡ്ലിംഗ് ആൻഡ് എക്സ്പിരിമെന്റേഷൻ എന്ന വിഷയത്തിൽ ദ്വിദിനശില്പശാല സംഘടിപ്പിച്ചു.
ലബോറട്ടറി ആനിമലുകളെ കൈകാര്യംചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകൾ, പരീക്ഷണനടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗികപരിചയം നൽകിയ പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ള വിദ്യാർഥികളും ഗവേഷകരും പങ്കെടുത്തു.
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സർജറി ആൻഡ് റേഡിയോളജി വിഭാഗം പ്രഫസറായിരുന്ന ഡോ. സി.ബി. ദേവാനന്ദ്, വെറ്ററിനറി അനാട്ടമി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ലീന ചന്ദ്രശേഖർ, അമല കാൻസർ റിസർച്ച് സെന്റർ ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. അച്ചുതൻ. സി. രാഘവമേനോൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഫാർമക്കോളജി വിഭാഗം അസി. പ്രഫസർ വിനോദ് കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി, ഇൻസ്റ്റിറ്റ്യൂഷണൽ ആനിമൽ എത്തിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ടി.ഡി. ബാബു, റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ് തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.