തസ്തികകള്‍ സൃഷ്ടിക്കാതെ സ്ഥലംമാറ്റം തുടർക്കഥ; പണിമുടക്കി ഡോക്ടർമാർ
1594390
Wednesday, September 24, 2025 7:42 AM IST
മുളങ്കുന്നത്തുകാവ്: കാസർഗോഡ്, വയനാട്, കോന്നി ഗവ. മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിനു തസ്തികകള്‍ സൃഷ്ടിക്കാതെ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള താത്കാലികസ്ഥലംമാറ്റം തുടര്‍ക്കഥയാകുന്നതിൽ പ്രതിഷേധിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി. പ്രകടനവും ധര്‍ണയും നടത്തി.
കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴസ് അസോസിയേഷൻ, കോളജ് യൂണിയന്, പിജി അസോസിയേഷന്, ജൂണിയര്‍ ഡോക്ടര്‍മാര്‍ എന്നിവരാണു പ്രതിഷേധവുമായി രംഗത്തുള്ളത്.
പ്രതിഷേധയോഗത്തില്‍ കെജിഎംസിടിഎ സംസഥാന സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്കര്‍, ഡോ. അനന്തകേശവന്‍, ഡോ. നിമിഷ, ഡോ. മനു ജോണ്‍സ്, ഡോ. ബിനോയി എടക്കളത്തൂര്‍, ഡോ. സി.പി. മുരളി, ഡോ. അജയന്, ഡോ. സീന തുടങ്ങിയവര്‍ പ്രസംഗിച്ചു.