വോട്ട് ചോരിക്കെതിരേ നൈറ്റ് മാർച്ച്
1594379
Wednesday, September 24, 2025 7:42 AM IST
ചെന്ത്രാപ്പിന്നി: വോട്ട് ചോരി ജനാധിപത്യ ധ്വംസനത്തിനെതിരേ ജനാധിപത്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചെന്ത്രാപ്പിന്നി സെന്ററിൽനിന്നു ആരംഭിച്ച നൈറ്റ് മാർച്ച് കാളമുറിയിൽ സമാപിച്ചു.
ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ജനാധിപത്യ സംരക്ഷണവേദി ചെയർമാൻ അഡ്വ. വി.കെ. ജ്യോതി പ്രകാശ് തുടങ്ങിയവർ നേതൃത്വംനൽകി.