പെൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ
1594387
Wednesday, September 24, 2025 7:42 AM IST
പേരാമംഗലം: മുതുവറയിലെ സ്വകാര്യ ഫ്ലാറ്റിൽ പെൺസുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു. കൈപ്പറമ്പ് പുറ്റേക്കര സ്വദേശിയും കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയുമായ മാർട്ടിൻ ആണ് യുവതിയെ കുത്തിപ്പരിക്കേല്പിച്ചതെന്നു പോലീസ് പറഞ്ഞു.
ഒളിവിൽപോയ മാർട്ടിനായി പേരാമംഗലം പോലീസ് അന്വേഷണം ഊർജിതമാക്കി. കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് മാർട്ടിൻ ജോസഫ്. പിറകിൽ കുത്തേറ്റ മുളങ്കുന്നത്തുകാവ് സ്വദേശി ശർമിള(26) സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മുതുവറയിലെ സ്വകാര്യ ഫ്ലാറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു.