സമ്മാനടിക്കറ്റുകളും കളക്ഷൻ തുകയും മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ
1594368
Wednesday, September 24, 2025 7:41 AM IST
വാടാനപ്പിള്ളി: ലോട്ടറിക്കടയിൽനിന്ന് സമ്മാന ടിക്കറ്റുകളും കളക്ഷൻ തുകയും അടക്കം 1,07,000 രൂപ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. പാവറട്ടി നാലകത്തു വീട്ടിൽ നിഷാലി(20)നെയാണ് തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
വാടാനപ്പിള്ളി സെന്ററിൽ പ്രവർത്തിക്കുന്ന പെരിഞ്ഞനം സ്വദേശി പള്ളത്ത് വീട്ടിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറിക്കടയിൽനിന്ന് 14 ന് രാവിലെ ആറരയോടെ വിവിധ തീയതികളിലുള്ള സമ്മാന ടിക്കറ്റുകളും കളക്ഷൻ തുകയുമാണ് ഇയാൾ മോഷ്ടിച്ചത്. പരാതിപ്രകാരം വാടാനപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.
വാടാനപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. ബി. ഷൈജു, ജൂനിയർ എസ്. ഐ. സുബിൻ, സബ് ഇൻസ്പെക്ടർ അരുൺ, സിവിൽ പൊലീസ് ഓഫീസർ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.