എല്ലാവർക്കും ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
1594766
Friday, September 26, 2025 1:53 AM IST
അവണൂർ: കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കിക്കൊണ്ട് പ്രാഥമികചികിത്സ ഉറപ്പാക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
408 സ്ക്വയർമീറ്ററിലുള്ള കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടത്തിൽ ഒപി കൗണ്ടർ, പ്രീ ചെക്കപ്പ് റൂം, മൂന്ന് ഒപി മുറികൾ, ഡ്രസിംഗ് റൂം, ഒബ്സർവേഷൻ റൂം തുടങ്ങി വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെന്പർ ലിനി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എൻ. രേഖ തുടങ്ങിയവർ പങ്കെടുത്തു.