നവരാത്രി മഹോത്സവം സംഗീതാർച്ചന
1594378
Wednesday, September 24, 2025 7:42 AM IST
ചാലക്കുടി: കുണ്ടുകുഴിപ്പാടം - കുറ്റിച്ചിറ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും സംഗീതാർച്ചനയും ആരംഭിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഭദ്രദീപം തെളിയിച്ച് തുടക്കംകുറിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി വിശിഷ്ടാതിഥിയായി . ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. എൻ.വി. മോഹനൻ ഞാറ്റുവെട്ടി, സന്ധ്യ സനിൽകുമാർ കണ്ണംപറമ്പിൽ, കെ.കെ. കരുണൻ കൈപ്പുഴ, കെ.കെ. ശങ്കരൻകുട്ടി കൈപറമ്പിൽ എന്നിവർ വിവിധ സമർപ്പണങ്ങൾ നടത്തി.
വസ്ത്ര വ്യാപാര രംഗത്ത് 50 വർഷങ്ങൾ പിന്നിട്ട എ.കെ. സുഗതൻ, ജൈവ കർഷകൻ സുധാകരൻ നാങ്ങൂരാൻ, ആശ വർക്കർമാരായ ഷീബ ഷാബു കൊല്ലശേരി, നിഷ മഹേഷ് തോട്ടേപറമ്പിൽ, രമണി കെ.പി. കറ്റുകണ്ടത്തിൽ എന്നിവരെ ആദരിച്ചു.