സ്വപ്നക്കൂട് താക്കോൽ കൈമാറി തേജസ് എൻജി. കോളജ് എൻഎസ്എസ് യൂണിറ്റ്
1594771
Friday, September 26, 2025 1:53 AM IST
വെള്ളറക്കാട്: തേജസ് എൻജിനീയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നിർമിച്ച വീടുകളുടെ താക്കോൽദാനം നടന്നു. എരുമപ്പെട്ടി ബത്ലഹേം നഗറിൽ കുറ്റിക്കാട്ടിൽ ബെന്നി - ജാൻസി, കരിയന്നൂർ കല്ലായിവളപ്പിൽ മജീദ്-ഷഹർബാൻ ദന്പതികൾക്കാണ് വീട് നൽകിയത്.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മെംബർ എം.സി. ഐജു, കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോസ് പടിയത്ത് എന്നിവർ താക്കോൽ കൈമാറി. എച്ച്ഒഡി ഡോ. വി.എച്ച്. അരുൾ അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വിപിൻ കൃഷ്ണ, കെ.ടി. ജാക്സണ്, അസി. പ്രഫസർ സ്നേഹ ജോണ്സണ്, എൻ.എസ്എസ് വോളന്റിയർമാരായ വിനീത, സാമിൽ, ഫെബിൻ, യദു, റിയാസ് അജ്മൽ, അബ്ധിജ എന്നിവർ പങ്കെടുത്തു.
കേരള ശാസ്ത്രസാങ്കേതിക സർവകലാശാല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായിചേർന്നു നടപ്പാക്കുന്ന സ്വപ്നക്കൂട് പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചുനൽകിയത്. നാലു ലക്ഷം രൂപയാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വിഹിതമായി നൽകിയത്.