ആമ്പല്ലൂര്‍ അടിപ്പാതനിര്‍മാണം; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
1594540
Thursday, September 25, 2025 1:59 AM IST
പുതുക്കാട്: ആമ്പല്ലൂരില്‍ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചതോടെ ദേശീയ പാതയില്‍ ഗതാഗതക്കു രുക്ക് രൂക്ഷമായി. തൃശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ വാഹനങ്ങളുടെനിര പുതുക്കാട് സെന്റര്‍വരെ നീണ്ടു. ഇന്നലെ വൈകീട്ട് അരമണിക്കൂറിലേറെയാണു വാഹനങ്ങള്‍ കുരുക്കില്‍പെട്ടത്. ആംബുലന്‍സ് ഉൾപ്പടെയുള്ള വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ ഏറെ സമയമെടുത്തു. അടിപ്പാ തയുടെ അനുബന്ധ റോഡ് നിര്‍മാണത്തിനായി കാന കോരുന്ന പ്രവൃത്തികള്‍ ആരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
മൂന്നുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങള്‍ വീതികുറഞ്ഞ സര്‍വീസ് റോഡിലൂടെ കടത്തിവിടുന്നതാണു ഗതാഗതക്കുരുക്കിനു കാരണം. ഇതിനിടെ അടിപ്പാതയുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപവുമുണ്ട്.
ദേശീയപാതയിലെ അടിപ്പാത നിര്‍മാണം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിനെതുടര്ന്ന് ഹൈക്കോടതി പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തിവച്ചിട്ട് 50 ദിവസം പിന്നിട്ടിട്ടും സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ ദേശീയപാത അഥോറിറ്റി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവുമുണ്ട്.