പേപ്പറും സോപ്പും വിറ്റു സ്വരൂപിച്ച പണം പ്രതീക്ഷാഭവനിലേക്കു നല്കി
1593927
Tuesday, September 23, 2025 1:45 AM IST
ഇരിങ്ങാലക്കുട: ന്യൂസ് പേപ്പറും കപ്പലണ്ടിയും സോപ്പും വിറ്റു സ്വരൂപിച്ച പണം പ്രതിക്ഷാഭവനിലേക്ക് കസേരകള്‍ വാങ്ങിനല്‍കി.
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഇത് നടത്തിയത്. രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ സ്നേഹസ്പര്‍ശം പദ്ധതി പ്രതീക്ഷ ഭവനില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക് അധ്യക്ഷതവഹിച്ചു.
സമ്മേളനത്തില്‍ ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരന്‍, പ്രതീക്ഷാഭവന്‍ മദര്സിസ്റ്റര് സീമ പോള്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത എന്നിവര്‍ പ്രസംഗിച്ചു.