സ്പേസ് ഓണ്‍ വീൽ എക്സിബിഷൻ ജ്യോതിയിൽ തുടങ്ങി
1594391
Wednesday, September 24, 2025 7:42 AM IST
ചെറുതുരുത്തി: ഐഎസ്ആർഒ സ്പേസ് സെന്ററിൽ പോയപോലൊരു ഫീലാണ് ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജിലെത്തിയാലുള്ളത്. ഐഎസ്ആർഒയും ജ്യോതി എൻജിനീയറിംഗ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പേസ് ഓണ്‍ വീൽ എക്സിബിഷനാണ് ജ്യോതിയെ ഒരു സ്പേസ് സെന്ററിനു തുല്യമാക്കിയിരിക്കുന്നത്.
റോക്കറ്റുകളുടെ ഒറിജനൽ മോഡലുകളും ലോഞ്ചിംഗ് വാഹനങ്ങളുമാണ് പ്രദർശനത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. ഇന്ത്യ ഇതുവരെ ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ള റോക്കറ്റുകളുടെ മോഡലുകൾ എക്സിബിഷനിലുണ്ട്.
വിഎസ്എസ്സി റിട്ട. പ്രോജക്ട് ഡയറക്ടർ ഡോ. എ.കെ. അഷറഫ് എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ ഡോ.പി. സോജൻലാൽ, രജിസ്ട്രാർ ഡോ.വി.എം. സേവ്യർ, അസോസിയേറ്റ് പ്രഫസർ ഷൈനി, അസിസ്റ്റന്റ് പ്രഫസർ ജിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.