ആദിവാസികുടുംബങ്ങൾക്ക് കൈത്താങ്ങായി എൻഎസ്എസ്
1594779
Friday, September 26, 2025 1:53 AM IST
മാരാംകോട്: എൻഎസ്എസ് ദിനത്തിൽ ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി എൻഎസ്എസ് വോളന്റിയർമാർ. താമസയോഗ്യമല്ലാത്ത സ്ഥലത്തുനിന്ന് മാറി മാരാങ്കോട് കുടിൽകെട്ടി താമസമാക്കിയ വീരാൻകുടി അരേക്കാപ്പ് ഉന്നതികളിലെ 47 കുടുംബങ്ങളിലെ 104 അംഗങ്ങൾക്ക് സഹായങ്ങൾ തൃശൂർ ജില്ലാ ഹയർസെക്കൻഡറി എൻഎസ്എസിന്റെ നേതൃത്വത്തിൽ നൽകി.
ഇതിന്റെ ഭാഗമായി മാള ക്ലസ്റ്റർ കുടിൽമറയ്ക്കുവാൻ ആവശ്യമായ പച്ച ഷീറ്റുകൾ ജിഎച്ച്എസ്എസ് കൊടകരയുടെയും ജിഎച്ച്എസ്എസ് ചെമ്പുച്ചിറ സ്കൂളിലെയും എൻഎസ്എസ് വോളന്റിയർമാർ കൈമാറുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജനീഷ് പി ജോസ് സഹായങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം പി.സിനിഖിൽ അധ്യക്ഷത വഹിച്ചു. ഇന്ദു സൂസൻ വർഗീസ്, ടി.എസ്. സൗമ്യ, കെ.ആർ. അദിക്ഷ, എംഡി, ആദി കിരൺ , പി.എൻ. അനുശ്രീ , അലൻ റിബി, പി.എം. അനല, അനന്യാസ് ടിറ്റൻ, ഇവിന ഷാജൻ, എം.വി.ആദിദേവ് എന്നിവർ പ്രസംഗിച്ചു.
ഹയർ സെക്കൻഡറി തൃശൂർ ജില്ലാ എൻഎസ്എസ് കോ ഒാർഡിനേറ്റർ എം.വി. പ്രതീഷ്, മാള ക്ലസ്റ്റർ കൺവീനർ എ.എ. തോമസ് നേതൃത്വം നൽകി.