91 വയസുകാരിയെ പീഡിപ്പിച്ച് സ്വര്‍ണമാല കവര്‍ന്നു: പ്രതിക്ക് ഇരട്ടജീവപര്യന്തവും കഠിനതടവും
1594377
Wednesday, September 24, 2025 7:42 AM IST
ഇരിങ്ങാലക്കുട: 91 വയസുകാരിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികാതിക്രമംനടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിക്ക് ഇരട്ടജീവപര്യന്തം തടവും 15 വര്‍ഷം കഠിനതടവും.
പാലക്കാട് ആലത്തൂര്‍ കിഴക്കുഞ്ചേരി കണ്ണംകുളം സ്വദേശി അവിഞ്ഞിക്കാട്ടില്‍ വിജയകുമാറിനെയാണ് (ബിജു - 40) കോടതി ശിക്ഷിച്ചത്.
2022 ഓഗസ്റ്റ് മൂന്നിനാണ് സംഭവം. 1.35 ലക്ഷം രൂപ പിഴയും ഇയാൾക്ക് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി.